Skip to main content

Featured

കുമ്മാട്ടി

  🎬 കുമ്മാട്ടി 🎥 Dir - G അരവിന്ദ് മുത്തശ്ശി കഥയിലെ കുമ്മാട്ടി. കുമ്മാട്ടി.... കുമ്മാട്ടി.... കുമ്മാട്ടി... കുമ്മാട്ടി... കുമ്മാട്ടി വസന്തം പോലെ വര്‍ഷത്തിലൊരിക്കല്‍ കുമ്മാട്ടി കുഗ്രാമത്തിലെക്ക് വരുന്നു. അരമണി കിലുക്കി,വെപ്പു താടി വെച്ച്, മൃഗങ്ങളുടെ മുഖരൂപങ്ങല്‍ കെട്ടി ഞാത്തിയ തണ്ട് ചുമലില്‍ വെച്ച്, തുന്നികൂട്ടിയ മാറാപ്പുമായി, കൈയിലെ വാളും കിലുക്കി, നാടുണര്‍ത്തുന്ന പാട്ടുറക്കെ പാടി , നൃത്ത ചുവടുകളോടെ വേരുനൂ. അവിടത്തെ വിശ്വാസങ്ങളിലും മുത്തശ്ശിക്കഥകളിലും കുമ്മാട്ടി യെ കുറിച്ച് കേട്ടറിഞ്ഞത്ത് കുട്ടികൾക്ക് കുമ്മാട്ടിയെ കണ്ടോപോൾ പേടി തോന്നി.   അരികിലേക്ക് പോകാൻ ഭയം അയ്ത് കൊണ്ട് ദൂരെ നിന്ന് കുമ്മാട്ടി യുടെ ചേഷ്ടകകൾ അവർ നോക്കി കാണുന്നു. രാത്രിയ്യിൽ ആലിൻ തറയിൽ കിടന്നുറങ്ങുകയും പകൽ ഉറക്കെ പാട്ടുകൾ പാടുകയും കുമ്മാട്ടി ചെയ്യുന്നുണ്ട്. കൊയ്ത്ത് കഴിഞ്ഞു. വരണ്ടുണങ്ങിയ ഗ്രാമത്തില്‍ നിന്നും കുമ്മാട്ടി പോവും മുമ്പ് ഒരു ചെപ്പടിവിദ്യ കുട്ടികള്ക്ക് കാണിച്ച് കൊടുകുണ്ട് തുടർന് നടക്കുന്ന സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. സമതലങ്ങളും മലയടിവാരങ്ങളും വൃക്ഷച്ചുവടുകളും കുളങ്ങളുമൊക്കെ മനോഹരമായി ക്യാമറയിൽ ഓ...

വാസ്തുഹാര | Vasthuhara Movie Review

 


വാസ്തുഹാരാ (1991)


🎥സംവിധാനം : ജി. അരവിന്ദൻ

Genre : Drama

🇮🇳ഭാഷ : മലയാളം


തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് അഭയാർഥികളാക്കപ്പെടുന്ന മനുഷ്യരുടെ ആത്മവേദനകൾ സംവേദനം ചെയ്യാനാണ് വാസ്തുഹാരാ ശ്രമിക്കുന്നത്. മോഹൻലാൽ, നീന ഗുപ്ത, നീലാഞ്ജനാ മിത്ര, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു .


1947-ൽ പാകിസ്താനിൽ നിന്നും 1971-ൽ ബംഗ്ലാദേശിൽ നിന്നും ഉണ്ടായ അഭയാർഥിപ്രാവാഹം ആണ് ചിത്രത്തിന്റെ പശ്ചാത്തലം. വിഭജനത്തിന്റെ തിക്താനുഭവങ്ങൾ ഏറ്റുവാങ്ങേി വന്ന ഒരു ബംഗാളി വിധവയുടെ ആത്മീയഭൗതിക സംഘർഷങ്ങൾ പ്രതിപാദിച്ചുകൊണ്ടാണ് വ്യക്തികൾ തമ്മിലുള്ള വേർപെടലിന്റെ തീക്ഷ്ണവേദനയും സ്വന്തം മണ്ണിൽ നിന്ന് പറിച്ചുമാറ്റപ്പെടുന്നവരുടെ അശരണതും ഗൃഹാതുരത്വവും അരവിന്ദൻ ആവിഷ്കരിക്കുന്നത്.


മികച്ച സംവിധാനത്തിനും മികച്ച ചലച്ചിത്രത്തിനുമുള്ള ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾക്ക് അർഹമായി. ജി. അരവിന്ദൻ അവസാനത്തെ ചിത്രം ആണ് വാസ്തുഹാര.


കിഴക്കൻ ദ്വീപ സമൂഹങ്ങളിൽ എവിടെയോ ഉള്ള വാഗ്ദ്വത  ബൂമിയുടെ ഹരിത തീരങ്ങൾ  തേടിയുള്ള മറ്റൊരു നീണ്ട യാത്രയുടെ ആരംഭം...


"The Last Masterpiece " ❣️

Comments

Popular Posts