Featured
- Get link
- X
- Other Apps
My Father and My Son (2005)
🎥Director : Çagan Irmak
🎀Genres : Drama
🇹🇷ഭാഷ : ടർക്കിഷ്
കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമയാണ് My Father and My Son.
വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്ന ഇടതു ചിന്താഗതിക്കാരനായ സാദിക്ക് എന്ന വ്യക്തിയുടെ ജീവിതം, ആറു വയസുള്ള അയാളുടെ മകന്‍ ഡെനിസ്, പരുക്കന്‍ സ്വഭാവമുള്ള അച്ഛന്‍, അവരുടെ ജീവിതം, കുടുംബ ബന്ധങ്ങള്‍, ആശയ ഭിന്നതകള്‍, സംഘര്‍ഷങ്ങള്‍ ഇവയെല്ലാം ആണ് സിനിമയിലൂടെ സംവിധായകന്‍ പറയുന്നത്.
അതിവൈകാരികമായ ചില രംഗങ്ങളൊക്കെ ഒട്ടും നാടകീയതയില്ലാതെ സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുന്നുവെന്നത് തന്നെയാണ് ചിത്രത്തിന്‍റെ വിജയം.
മനുഷ്യബന്ധങ്ങളുടെ തീക്ഷണത വിളിച്ചോതുകയും ഒപ്പം ചിന്തഗതികളിലെ വ്യക്ത്യാധിഷ്ഠിത വൈരുദ്ധ്യങ്ങൾ ബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നും വരച്ചു കാട്ടുന്നുന്നുമുണ്ട് ചിത്രം.
ഇസ്താംബുള്‍ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രത്തിലെ അഭിനയത്തിന് ഫിക്രെറ്റ് കുസ്കന്(സാദിക്ക്) മികച്ച നടനുള്ള പുരസ്കാരം ലഭിക്കുകയുമുണ്ടായി.
മികച്ച സിനിമ അനുഭവം ❣️

Comments
Post a Comment