Featured
- Get link
- X
- Other Apps
അമ്മ അറിയാൻ (1986)
അമ്മ അറിയാൻ (1986)
🎥സംവിധാനം : ജോൺ അബ്രഹാം
Genre : Drama / World Cinema
🇮🇳ഭാഷ : മലയാളം
ജനകീയ സിനിമാ നിര്‍മ്മാണ ശൈലി എന്ന ആശയത്തോടെ ജോൺ അബ്രഹാമിന്റെ സംവിധാനത്തിൽ , ‘ഒഡേസ മൂവിസ് ’ എന്ന ജനകീയ സിനിമാ പ്രസ്ഥാനം നിര്‍മ്മിച്ച ചിത്രമാണ് ‘അമ്മ അറിയാന്‍’ (1986).
നായക കഥാപാത്രം ആയ പുരുഷന്‍ കണ്ട മരണം, മരണപ്പെട്ടത് ആരാണെന്ന പുരുഷന്റെ അന്വേഷണം, മരിച്ചയാളിന്റെ അമ്മയെ മരണവാര്‍ത്ത അറിയിക്കാനുള്ള പുരുഷന്റെ സഞ്ചാരം, സഞ്ചാരത്തിലൂടെ വന്ന് ചോരുന്ന കൂട്ടം, ഈ കൂട്ടം കാണുന്ന സാമൂഹ്യാവസ്ഥകള്‍, ഇങ്ങനെയാണ് സിനിമ വികസിക്കുന്നത്.
വയനാട്ടില്‍ നിന്നും ആരംഭിച്ച് മട്ടാഞ്ചേരിയില്‍ അവസാനിക്കുന്ന യാത്രയാണ് അമ്മ അറിയാനിലുള്ളത്.
ഡോക്യുമെന്ററി ശൈലിയിലുള്ള ഒരു ചിത്രമാണിത്. ഭാവനയേയും സംഭവങ്ങളേയും ഇഴചേർക്കുന്ന സങ്കേതത്തിന്റെ ഭാഗമായിട്ടാവണം, അക്കാലത്ത് കേരളത്തിൽ നടന്ന ചില ഇടതുപക്ഷ രാഷ്ട്രീയസമരങ്ങളുടെ ശരിക്കുള്ള ദൃശ്യങ്ങളും സംവിധായകൻ ഈ ചിത്രത്തിൽ ഉപയോഗിക്കുന്നുണ്ട്.
ഒഡീസ്സയുടെ ആദ്യത്തെതും ജോണിന്റെ അവസാനത്തേതുമായ ഈ ചിത്രം പരമ്പരാഗത ചലച്ചിത്രനിർമ്മാണരീതിയെ തിരുത്തിയെഴുതി.
- Get link
- X
- Other Apps

Comments
Post a Comment